ഒക്ടോബർ 11 ന് അവധി നൽകി

At Malayalam
0 Min Read

പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11 കൂടി സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി. ഇതു സംബ്ബന്ധിച്ച ഉത്തരവ് ഇന്നു തന്നെ പുറത്തിറക്കുമെന്നും അറിയുന്നു. 11 ന് അവധി നൽകണമെന്നാവശ്യപ്പെട്ട് എൻ ടി യു എന്ന അധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്.

ഇത്തവണ ദുർഗാഷ്ടമിക്ക് രണ്ടു ദിവസങ്ങളിൽ സൂര്യോദയത്തിന് തൃതീയ വരുന്നുണ്ട്. അതിനാൽ ആചാര പ്രകാരം അഷ്ടമി സന്ധ്യക്ക് വരുന്ന ഒക്ടോബർ 10 ന് വൈകിട്ട് പൂജവയ്ക്കുന്നത്. അതിനാലാണ് 11 ന് അവധി നൽകുന്നത്.

Share This Article
Leave a comment