കേസും വ്യവഹാരങ്ങളും

At Malayalam
0 Min Read

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോതമംഗലം സ്വദേശി ഡോ: ജോസഫാണ് മുല്ലപെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് ഹർജി നൽകിയിരിക്കുന്നത്.

ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കേരള ഹൈക്കോടതി പരിഗണിച്ചേക്കും.

നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നു എന്ന് ആരോപിച്ച് വീയപുരം ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment