തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്തുള്ള ഒരു വിദ്യാർഥിക്കു കൂടി മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചതോടെ ജില്ലയിൽ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നാവായിക്കുളം പഞ്ചായത്തിൽപ്പെട്ട ഡീസൻ്റ് മുക്കിൽ താമസിക്കുന്ന വിദ്യാർഥിക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർഥിക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്ന് ആരോഗ്യ വകുപ്പ് വിശദമായി അന്വേഷിക്കുകയാണ്. കെട്ടി നിൽക്കുന്ന വെള്ളത്തിൽ വളരുന്ന അമീബ മൂക്കിനുള്ളിലെ നേർത്ത തൊലിയിലൂടെ ഉള്ളിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന മസ്തിഷ്ക്ക ജ്വരം ഉണ്ടാവുകയുമാണ് ചെയ്യുന്നത്. ഇതിനെതിരെ നല്ല ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.