സി പി എമ്മിനെ പ്രതിരോധത്തിലാക്കി കടുത്ത നിലപാടുമായി സി പി ഐ രംഗത്ത്. ആർ എസ് എസ് ബന്ധമുളള എ ഡി ജി പി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽ ഡി എഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എ ഡി ജി പി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് ഒരു കാരണവശാലും ആർ എസ് എസ് ബന്ധം പാടില്ല. ഈ നിലപാടിൽ നിന്നും മുന്നണി വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.