മുഖ്യമന്ത്രിക്കെതിരെ ആക്രമണം തുടർന്ന് പി വി അൻവർ എം എൽ എ. പിണറായി വിജയന് പി ശശിയെ ഭയമാണന്നാണ് ഇന്ന് അൻവർ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ ജയിലിലടച്ചാലും പ്രശ്നമില്ല. നിൽക്കുന്നത് ജനകീയ കോടതിക്ക് മുന്നിലാണ്. പോരാട്ടം തുടരുമെന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും പി വി അൻവർ തുടർന്നു പറഞ്ഞു.