നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ കളക്ടർ പൊതുഅവധി പ്രഖ്യാപിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി നടത്തേണ്ടെന്ന് നിലപാടെടുത്ത സർക്കാർ പ്രതിഷേധം കനത്തതോടെയാണ് അയഞ്ഞത്. വളളംകളിയോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.
ചാംപ്യൻസ് ബോട്ട് ലീഗ് ഇത്തവണ നടത്തുന്നില്ലെന്ന തീരുമാനത്തിൽ നിന്നും ടൂറിസം വകുപ്പ് പിന്നാക്കം പോയിട്ടുണ്ട്.
