അവസരങ്ങൾ

At Malayalam
1 Min Read

ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്

ഇടുക്കി ജില്ലയിലെ അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിൽ അടിമാലി, ഇരുമ്പ്പാലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനായി അധ്യാപകരെ ആവശ്യമുണ്ട്.

വാക് – ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 08 രാവിലെ 11 ന് അടിമാലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കും. ബിരുദവും ബി എഡും ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25 – 40 വയസ്സ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

ഹോസ്റ്റലുകളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാകണം അപേക്ഷകര്‍. ബി എഡ് ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി എല്‍ എഡ് ഉള്ളവരേയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9497328658.

- Advertisement -
Share This Article
Leave a comment