തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എ ഡി ജി പി എം ആർ അജിത്കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. ബാഹ്യ ഇടപെടലുകൾ ഒന്നും തന്നെ തൃശൂർ പൂരത്തിൽ ഉണ്ടായിട്ടില്ല എന്ന അജിത് കുമാറിൻ്റെ റിപ്പോർട്ട് തള്ളിക്കൊണ്ട് പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണം നടത്തണമെന്നും ആഭ്യന്തര സെക്രട്ടറി ശുപാർശ ചെയ്തു.
എ ഡി ജി പി അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്നാണ് ആഭ്യന്തര സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഡി ജി പി ഉന്നയിച്ച വിഷയങ്ങളിൽ ഡി ജി പി തലത്തിലാണ് അന്വേഷണം വേണമെന്ന് പറയുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവി തലത്തിൽ അന്വേഷണം കൂടി നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാർശ നൽകിയിരിക്കുകയാണ്.