അവസരങ്ങൾ

At Malayalam
1 Min Read

സിമെറ്റിൽ ട്യൂട്ടർ / ലക്ചറർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
         
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) യുടെ കീഴിലുളള ഉദുമ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ / ലക്ചർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.

എം എസ് സി നഴ്സിംഗ് ബിരുദം /  ബി എസ് സി നഴ്സിങ് ഒരു വർഷത്തെ പ്രവൃത്തി പരിചയം, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 50 വയസ്സ്. സർക്കാർ സർവീസ്, മിലിറ്ററി സർവീസ്, റെയിൽവേ സർവീസ് എന്നിവിടങ്ങളിൽ നിന്നും വിരമിച്ച 60 വയസ്സ് കഴിയാത്തവർക്കും അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 200 രൂപയും എസ് സി / എസ് റ്റി വിഭാഗത്തിന് 100 രൂപയുമാണ് ഫീസ്. 

www.simet.in ലെ SB Collect മുഖേന അടയ്ക്കാം. വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബയോഡറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി എസ് സി നഴ്സിംഗ്, എം എസ് സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, സംവരണാനുകൂലമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി – മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471 2302400 ലും www.simet.in .

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment