മുതിർന്ന സി പി എം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാനുള്ള കളമശേരി മെഡിക്കൽ കോളജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മകൾ ആശ ലോറൻസ്. ആശ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചത്.
ഉപദേശക സമിതിക്ക് തീരുമാനം എടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതെ തുടർന്നാണ് ഇന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി മൃതദേഹം വൈദ്യപഠനത്തിന് കൈമാറാൻ തീരുമാനം എടുത്തത്. ഇതിനെതിരെയാണ് ആശ അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മൃതദേഹം എംബാം ചെയ്ത് മെഡിക്കൽ കോളജിൽ സൂക്ഷിക്കാനാണ് തീരുമാനം.