കാക്കാമൂല ബണ്ട് റോഡിൽ ഗതാഗത നിയന്ത്രണം

At Malayalam
1 Min Read

തിരുവനന്തപുരം കാക്കാമൂല – പൂങ്കുളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാക്കാമൂല ബണ്ട് റോഡിന് കുറുകെ വെള്ളയാണി പാലത്തിന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി, ഈ റോഡ് രണ്ട് വർഷത്തേക്ക് അടച്ചിടുമെന്ന് കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. സെപ്റ്റംബർ 26 മുതൽ രണ്ട് വർഷത്തേക്കോ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതു വരെയോ ഈ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി.

തിരുവല്ലം ഭാഗത്ത് നിന്ന് കല്ലിയൂർ ഭാഗത്തേക്കും, തിരിച്ചും പോകുന്ന വാഹനങ്ങൾക്കുള്ള റൂട്ട്.

  1. കെ എസ് ആർ ടി സി ബസ്, മറ്റ് വലിയ വാഹനങ്ങൾക്കുള്ള പ്രധാന റൂട്ട്

തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂങ്കുളം ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് വെങ്ങാനൂർ – പെരിങ്ങമ്മല – കാക്കാമൂല – കല്ലിയൂർ വഴി ബാലരാമപുരത്തേക്ക് പോകണം.

  1. ടു വീലർ, ത്രീ വീലർ, ഫോർ വീലർ വാഹനങ്ങൾക്കുള്ള റൂട്ട്

തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂങ്കുളം ജംഗ്ഷനിൽ നിന്നും വലത് തിരിഞ്ഞ് കോളിയൂർ – മുട്ടയ്ക്കാട് – ആയുർവേദ ആശുപത്രി റോഡ് വഴി – കാരിക്കുഴി – കാക്കാമൂല വഴി കല്ലിയൂർ ഭാഗത്തേക്ക് പോകണം.

- Advertisement -
Share This Article
Leave a comment