ദേശീയപാതയിൽ ആറ്റിങ്ങൽ മൂന്നു മുക്കിൽ ഇന്നലെ വൈകീട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാർ മാക്സ് വസ്ത്ര സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ രണ്ടു യുവാക്കൾ സഞ്ചരിച്ച പൾസർ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രികരിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചിറയിൻകീഴ് മുടപുരം സ്വദേശികളാണ് പരിക്കേറ്റവരെന്ന് അറിയുന്നു