മകളുടെ മരണത്തിന് കാരണം ഏണസ്റ്റ് & യങ് കമ്പനിയിലെ തൊഴിൽ സമ്മർദമെന്ന് കുടുംബത്തിന്റെ പരാതി. കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്റെ അമ്മ അനിത സ്ഥാപന മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു.
തങ്ങൾ അനുഭവിക്കുന്ന വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്ന് പറഞ്ഞാണ് അനിത കത്ത് തുടങ്ങുന്നത്. അന്നയ്ക്ക് കമ്പനിയിൽ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. മകൾ ഉറക്കമില്ലായ്മയും സമ്മർദവും അനുഭവിച്ചിരുന്നുവെന്ന് അനിത കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ 20നാണ് അന്ന സെബാസ്റ്റ്യൻ മരിച്ചത്.