കേന്ദ്ര സർക്കാറിൻ്റെ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന നൈപുണ്യ വികസന മിഷന്റെ മേൽനോട്ടത്തിൽ, ആറ്റിങ്ങൽ സർക്കാർ പോളിടെക്നിക് കോളജിൽ വനിതകൾക്കായി നടപ്പിലാക്കുന്ന മൂന്ന് മാസക്കാലത്തെ സൗജന്യ ഓട്ടോമോട്ടീവ് സെയിൽസ് അസിസ്റ്റൻ്റ് സ്കിൽ ട്രെയിനിങ് സെപ്റ്റംബർ 25 മുതൽ തുടങ്ങും.
വാഹന വിപണനം, ഫ്രണ്ട് ഓഫീസ് തുടങ്ങിയ തൊഴിൽ മേഖലകളിൽ ജോലി നിർവഹിക്കുന്നതിനുള്ള നൈപുണ്യം നൽകുന്നതിലൂടെ വനിതകൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന ജോലി ലഭ്യമാക്കുകയാണ് പരിശിലന പരിപാടിയുടെ ലക്ഷ്യം. അപേക്ഷകർ വനിതകൾ ആയിരിക്കണം. പ്രായ പരിധി 45 വയസ്സ്. വിദ്യാഭ്യാസ യോഗ്യത SSLC. സൗജന്യ പരിശീലനം, സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്, പ്ലേസ്മെൻ്റ് എന്നിവയാണ് പ്രത്യേകതകൾ. വ്യക്തിത്വ വികസന ക്ലാസുകൾ, കമ്പ്യൂട്ടർ പരിശീലനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ തുടങ്ങിയവ പരിശീലനത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NSDC (നാഷണൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ) നൽകുന്ന NSOF ലെവൽ 3 സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടൊപ്പം ജോലി ലഭ്യത ഉറപ്പുനൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആറ്റിങ്ങൽ സർക്കാർ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9567271987