വിവാഹ ചടങ്ങുകൾക്കും മറ്റ് ആചാരപരമായ ചടങ്ങുകൾക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്ര നടപന്തലിൽ വീഡിയോഗ്രഫി അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശം. സെലിബ്രറ്റികൾ ക്ഷേത്രത്തിലെത്തിയാൽ അവരെ ക്യാമറയുമായി അനുഗമിക്കുന്ന വ്ലോഗർമാരെയും അനുവദിക്കാൻ പാടില്ലെന്നും കോടതി.
ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരിയായ ജെസ്ന സലിം നട പന്തലിൽ കേക്കു മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം ഉണ്ടായത്. വീഡിയോഗ്രഫിക്ക് കർശന നിയന്ത്രണം നിർബന്ധമാണന്നും കോടതി നിരീക്ഷിച്ചു.