നിപ പ്രതിരോധം, ജില്ലാ കളക്ടർ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ

At Malayalam
1 Min Read

തിരുവാലി പഞ്ചായത്തിലെ പടകാളിപ്പറമ്പ് (4), നടുവത്ത് (5), എ.കെ.ജി നഗർ (6), കണ്ടമംഗലം (7) വാർഡുകളിലും മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട (7) വാർഡിലും ഏർപ്പെടുത്തിയ(LN) പ്രത്യേക നിയന്ത്രണങ്ങൾ

  1. പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.
  2. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. (പാൽ, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതൽ പ്രവർത്തിക്കാവുന്നതാണ്). മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല.

3.സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അംഗണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ(LN) പ്രവർത്തിപ്പിക്കാൻ പാടുള്ളതല്ല.

മലപ്പുറം ജില്ലയിലെ പൊതു നിയന്ത്രണങ്ങൾ

  1. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
  2. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിക്കണം.
  3. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവർത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം.
  4. കല്ല്യാണം, മരണം, മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി ക്ുറക്കേണ്ടതും സാമൂഹിക(LN) അകലം പാലിക്കേണ്ടതുമാണ്.
  5. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
  6. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം(LN) മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
  7. പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം(LN) ഉണ്ടാവുകയാണെങ്കിൽ 0483- 2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment