ടെയിനിടിച്ച് മൂന്നു സ്ത്രീകൾക്ക് ദാരുണ അന്ത്യം. കോട്ടയം സ്വദേശകളായ ചിന്നമ്മ (70), ആലിസ് (70), ഏയ്ഞ്ചൽ (29) എന്നിവരാണ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വച്ച് ട്രെയിനിടിച്ച് മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശികളാണിവരെന്ന് പറയുന്നു.
കാഞ്ഞങ്ങാട് കള്ളാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതാണ് ഇവരെന്നറിയുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ ഇടിച്ചതാവാം. കോയമ്പത്തൂർ – ഹിസാർ ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്നു പേരും ചിന്നിച്ചിതറി പോയി. കാഞ്ഞങ്ങാട് പൊലിസെത്തി അനന്തര നടപടികൾ സ്വീകരിച്ചു.
