പിണറായിയെ കണ്ട് ഇ പി, ഇന്നലേം കണ്ടല്ലോ എന്ന് മറുപടി

At Malayalam
1 Min Read

ഡെൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇ പി ജയരാജനും തമ്മിൽ കൂടിക്കാഴ്ച നടന്നു. മുഖ്യമന്ത്രിയെ കണ്ടിരുന്നോ എന്ന മാധ്യമ ചോദ്യങ്ങൾക്ക് ഇ പി മറുപടിയും നൽകി. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ഇന്നും കണ്ടെന്നും ഇ പി പ്രതികരിച്ചു. തങ്ങളുടെ മനസിൽ അന്തരിച്ച പ്രിയ സഖാവ് സീതാറാം യെച്ചൂരിയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

കഴിഞ്ഞ സി പി എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ പി യെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്നു മാറ്റിയത്. ആ യോഗത്തിലും തുടർന്നു നടന്ന സംസ്ഥാന സമിതി യോഗത്തിലും ഇ പി പങ്കെടുത്തിരുന്നില്ല. തുടർന്നു നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ യോഗത്തിലും ഇ പി യുടെ അസാന്നിധ്യം ഉണ്ടായി.

വീട്ടിൽ ആയുർവേദ ചികിത്സയിലാണന്നും നിങ്ങൾക്ക് വീട്ടിൽ പോയാൽ അദ്ദേഹത്തെ കാണാൻ കഴിയുമെന്നും ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment