കോട്ടയത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അരുവിക്കുഴി വരിക്കമക്കൽ ജെയിംസാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ മകൾ മെറിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.
പാലായിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മെറിനെ ജോലിക്കു കൊണ്ടുവിടാനായി പോയതായിരുന്നു ജെയിംസ്. മത്താമറ്റത്തു രണ്ടുവഴിയിൽ വച്ച് എതിരേ വന്ന മറ്റൊരു ബൈക്കുമായി ഇവരുടെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ജെയിംസ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.
സീനിയർ എൽ ഐ സി ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ജെയിംസ്. ജെയിംസിന് 55 ഉം മകൾ മെറിന് 24 വയസുമാണ് പ്രായം. എൽസമ്മയാണ് ജെയിംസിൻ്റെ ഭാര്യ.