വ്യാജ ടി ടി ഇയെ റെയിൽവേ പൊലിസ് പിടികൂടി. കൊച്ചു വേളി – നിലമ്പൂർ രാജ്യറാണി എക്സ് പ്രസിലാണ് സംഭവം. കൊല്ലം ജില്ലയിലെ കാഞ്ഞാവേലി സ്വദേശി റംലത്താണ് പിടിയിലായത്. 42 കാരിയായ റംലത്തിലെ കോട്ടയത്തു വച്ചാണ് അറസ്റ്റ് ചെയ്തത്.
തിരിച്ചറിയൽ കാർഡും ടി ടി ഇയുടെ വേഷവും ധരിച്ച് കായംകുളത്തു നിന്ന് വണ്ടിയിൽ കയറിയ റംലത്തിനെ കണ്ട് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി ടി ഇ അജയകുമാർ ചോദ്യം ചെയ്തു. ആദ്യമൊക്കെ എതിർത്തു സംസാരിച്ച റംലത്ത് കൂടുതൽ ചോദ്യങ്ങളുടെ മുന്നിൽ പകച്ചു പോയി. തുടർന്ന് ബന്ധപ്പെട്ടവരെ ടി ടി ഇ അജയകുമാർ വിവരമറിയിക്കുകയും കോട്ടയത്തു വച്ച് റംലത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റെയിൽവേ പൊലിസിലെ എസ് എച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത റംലത്തിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
