വാർത്താക്കുറിപ്പ്

At Malayalam
0 Min Read

ജലവിതരണം മുടങ്ങില്ല

തിരുവനന്തപുരം വെള്ളയമ്പലം – ആൽത്തറ – മേട്ടുക്കട റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ പുതിയ ജലവിതരണ ലൈനുകൾ ചാർജ് ചെയ്യുന്നതിനായി നാളെ (വ്യാഴം) നിശ്ചയിച്ചിരുന്ന ജോലികൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു.

ജലവിതരണം തടസ്സപ്പെടുമെന്ന് നേരത്തെ അറിയിപ്പു നൽകിയിരുന്ന സ്ഥലങ്ങളിൽ പതിവുപോലെ ജലവിതരണമുണ്ടാകുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Share This Article
Leave a comment