റെയിൽ പാളത്തിൽ റീൽസ്, ഒരു കുടുംബം ഇല്ലാതായി

At Malayalam
0 Min Read

റെയിൽവേ പാളത്തിൽ കയറി നിന്ന് റീൽസ് എടുത്തു കൊണ്ടിരുന്ന ഒരു കുടുംബത്തിലെ മൂന്നു പേർ ട്രെയിൻ ഇടിച്ച് മരിച്ചു. ലഖ്നൗവിലാണ് ദാരുണമായ സംഭവമുണ്ടായത്. ലഹാരിപൂർ സ്വദേശി അഹമ്മദ്, ഭാര്യ, മൂന്നു വയസുള്ള മകൻ എന്നിവരാണ് മരിച്ചത്.

റെയിൽവേ ട്രാക്കിൽ നിന്ന് പതിവായി കുടുംബം റീൽ ഷൂട്ടു ചെയ്യാറുണ്ട്. ഇന്ന് ഷൂട്ടിംഗ് നടക്കുന്നതിനിടെ ട്രെയിൻ വന്ന് മൂവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ എല്ലാവരും മരിച്ചു. പൊലിസെത്തി അനന്തര നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share This Article
Leave a comment