തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ ബ്ലേഡ്. വെൺപാലവട്ടത്തു പ്രവർത്തിക്കുന്ന കുമാർ ഹോട്ടലിൽ നിന്നു പിതാവിനോടൊപ്പം ഉഴുന്നുവട കഴിച്ച പാലോട് സ്വദേശിയായ പെൺകുട്ടിക്കാണ് ബ്ലേഡ് കിട്ടിയത്.
ഉഴുന്നു വട കഴിക്കുന്നതിനിടെ കുട്ടിയുടെ പല്ലിൽ ഇട്ടിരുന്ന കമ്പിയിൽ ബ്ലേഡ് കുരുങ്ങുകയായിരുന്നു. ബ്ലേഡിൻ്റെ പകുതി മറ്റൊരാൾ കഴിച്ച ഭക്ഷണത്തിൽ നിന്നു കിട്ടിയതായും പറയുന്നു. തുടർന്ന് പൊലിസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി കട അടപ്പിക്കുകയായിരുന്നു