നാളെ ശ്രീജിത്തിൻ്റെ മൊഴിയെടുക്കും

At Malayalam
0 Min Read

എസ്‌ പി സുജിത് ദാസിനെതിരെ മരം മുറി പരാതി നൽകിയ എസ് ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡി ഐ ജി വിളിപ്പിച്ചു. തൃശൂർ ഡി ഐ ജി തോംസൺ ജോസാണ് വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദ്ദേശം നൽകി.

നാളെ തൃശൂർ ഡി ഐ ജി ഓഫീസിൽ നേരിട്ട് എത്തി ശ്രീജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകും. മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി.

Share This Article
Leave a comment