സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും നാളെ ( തിങ്കൾ ) മുതൽ വിതരണം തുടങ്ങും. അർഹതയുള്ളവരുടെ ബോണസ് 4000, ഉത്സവബത്ത 2750, 20,000 അഡ്വാൻസ് എന്നിങ്ങനെയാണ് നിരക്ക്. അഡ്വാൻസ് നാലു ഗഢുക്കളായി ശമ്പളത്തിൽ നിന്നു തിരികെ പിടിക്കും. പെൻഷനർമാർക്ക് ഉത്സവ ബത്തയായി 1000 രൂപ കൂടി ലഭിക്കും. ബോണസിന് അർഹതയുള്ളവരുടെ ശമ്പള നിരക്ക് 37, 129 രൂപയോ അതിൽ കുറവോ ആയിരിക്കുമെന്ന് വ്യക്തമാക്കി കൊണ്ട് ധനവകുപ്പിൻ്റെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
ശേഷിക്കുന്നവർക്കൊക്കെ 2,750 രൂപ ഉത്സവബത്തയായി നൽകും. ഈ വർഷം മാർച്ചിൽ ആകെ ശമ്പളമായി 33, 456 രൂപയോ അതിലും താഴെയോ ലഭിച്ചവരാണ് ബോണസിന് അർഹതയുള്ളവർ. എച് ആർ എ മറ്റു നഷ്ടപരിഹാര ബത്തകൾ എന്നിവ ഒഴിവാക്കിയാണ് ആകെ ശമ്പളം കണക്കാക്കേണ്ടത്.
