തിരുവനന്തപുരം സിറ്റിയിലും പ്രാന്ത പ്രദേശത്തും കഴിഞ്ഞ മൂന്നു ദിവസമായി ജല വിതരണം
തടസ്സപ്പെട്ടിരിക്കുകയാണ്. ജന ജീവിതം മൂന്നാം ദിവസമായതോടെ കൂടുതൽ സങ്കീർണമായി. ജല വിതരണം തടസ്സപ്പെടും എന്ന മുന്നറിയിപ്പ് വാട്ടർ അതോറിറ്റി പുറത്തിറക്കിയെങ്കിലും അധികം ആളുകൾ അറിയാത്തതും മുൻകരുതലുകൾ എടുക്കാത്തതും കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണി പുരോഗമിക്കുന്നതിനാലാണ് ചരിത്രത്തിൽ ആദ്യമായി ഇത്രയും ദിവസം
ജല വിതരണം തിരുവനന്തപുരത്ത് തടസ്സപ്പെട്ടത്.
ഇന്ന് ജല വിതരണം പുനഃ സ്ഥാപിക്കുമെന്നാണ് നിലവിൽ വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
