വിനോദ സഞ്ചാര മേഖലകളിൽ ഒന്നാം തീയതികളിലും മദ്യം വിളമ്പാൻ അനുമതിയായി. സാധാരണ ഒന്നാം തീയതി ഡ്രൈഡേയായി സർക്കാർ ഉത്തരവിട്ടിട്ടുള്ളതാണ്. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് അനുമതി നൽകിയിട്ടുണ്ട്. പക്ഷേ, ഇതിനായി മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.
വിവാഹ സൽക്കാരം , യോഗം തുടങ്ങിയവ വിനോദ സഞ്ചാര മേഖലകളിൽ വച്ചാണ് നടക്കുന്നതെങ്കിൽ മുൻകൂർ അനുമതിയോടെ മദ്യം വിളമ്പാം. പക്ഷേ 15 ദിവസം മുമ്പ് ഇതിനുള്ള അനുമതി വാങ്ങേണ്ടതുണ്ട്. അടുത്ത ഇടതു മുന്നണി യോഗത്തിൽ വിഷയം അവതരിപ്പിച്ച് അനുമതി വാങ്ങി നടപ്പാക്കാനാണ് നിലവിലെ തീരുമാനം.