കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പിന് അവസരം

At Malayalam
1 Min Read

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാർഷിക രംഗത്തെപ്പറ്റി മനസിലാക്കാനും, ക്രോപ്പ് പ്ലാനിംഗ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടുവാനും അവസരം ഒരുക്കുന്ന ഇന്റേൺഷിപ് പദ്ധതിയിലേക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

വി.എച്ച്.എസ്.ഇ (അഗ്രി), കൃഷി ശാസ്ത്രത്തിൽ /ജൈവ കൃഷിയിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. 01.08.2024-ൽ 18 നും 41 വയസിനും ഇടയിൽ പ്രായമുണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ പ്രോത്സാഹനമായി നൽകും. പരമാവധി ആറു മാസം (180 ദിവസം) ആയിരിക്കും ഇന്റേൺഷിപ്പിന്റെ കാലാവധി.

താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിൽ സെപ്റ്റംബർ 13 വരെ ഓൺലൈനായും നേരിട്ടും അപേക്ഷകൾ സമർപ്പിക്കാവുന്നത്. അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ വേളയിൽ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ കൃഷിഭവനുകളിലാണ് നിയോഗിക്കപ്പെടുന്നത്.

- Advertisement -

വിജയകരമായി ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. ഈ സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സാക്ഷ്യ പത്രമായി ഉപയോഗിക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment