നടൻ നിവിൻ പോളിക്കെതിരെ തൊടുപുഴ സ്വദേശിയായ യുവതി നൽകിയ പരാതി വ്യാജമാണെന്ന് ഏകദേശം ഉറപ്പായി. യുവതി പരാതി ഉന്നയിച്ചപ്പോൾ തന്നെ ചില അവ്യക്തതകൾ പരാതിയിലുടനീളം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 2023 ഡിസംബർ 15 ന് നിവിൻ പോളിയടക്കം ഒരു സംഘം ദുബായിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതിയുടെ പരാതി. എന്നാൽ ആ ദിവസം നിവിൽ പോളി കൊച്ചിയിലായിരുന്നു എന്നതിൻ്റെ തെളിവുകൾ പുറത്തുവന്നതോടെയാണ് യുവതിയുടെ പരാതി വ്യാജമെന്ന് ഏകദേശം ഉറപ്പായത്.
നിവിൻ പോളിക്കെതിരെ പരാതി വന്നപ്പോൾ തന്നെ ഇത് വ്യാജമാണെന്ന് നിവിൻ പരസ്യമായി പറഞ്ഞിരുന്നു. താൻ ഏതറ്റം വരെയും കേസുമായി പോകുമെന്നും ഡി ജി പിക്ക് പരാതി നൽകുമെന്നും നിവിൻ അറിയിച്ചിരുന്നു. യുവതി പരാതി ഉന്നയിച്ച ദിവസം നിവിൻ കൊച്ചിയിൽ ഷൂട്ടിംഗിലായിരുന്നുവെന്നും അദ്ദേഹം അവിടെ ഹോട്ടലിൽ താമസിച്ചിരുന്ന ബില്ലടക്കം പുറത്തു വന്നതുമാണ്ണ് ഇപ്പോൾ യുവതി വ്യാജപരാതി നൽകിയതന്ന് പറയുന്നതിന് അടിസ്ഥാനം.
നിവിൻ അന്ന് കൊച്ചിയിൽ ആയിരുന്നുവെന്ന് നിവിൻ്റെ സുഹൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസനും പറഞ്ഞു. അക്കാര്യത്തിൽ ഡിജിറ്റൽ തെളിവുകളടക്കം നൽകാൻ കഴിയുമെന്നും വിനീത് പറഞ്ഞിരുന്നു.
ഹേമ കമ്മിഷൻ റിപ്പോർട്ട് വന്ന ശേഷം നിരവധി പരാതികളാണ് നാൾക്കുനാൾ പുറത്തുവരുന്നത്. നടൻമാരുടെ പേരു പറഞ്ഞുo പറയാതെയും വരുന്ന ആരോപണങ്ങൾ വ്യാജമാണോ അല്ലയോ എന്നത് കാലം തെളിയിക്കേണ്ടുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.
