ജില്ല പഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് നിയമനം

At Malayalam
1 Min Read

ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:- സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രാക്ടീസ് (D C P) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ്സ് മാനേജെന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.

പ്രായം 2024 ജനുവരി ഒന്നിന് 18 നും 30 നുമിടയിൽ ആയിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവ് അനുവദിക്കുന്നതാണ്.

താൽപ്പര്യമുളളവർ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 20 ന് വൈകിട്ട് 5 മണിയ്ക്കകം സെക്രട്ടറി, ആലപ്പുഴ ജില്ലാ പഞ്ചായത്ത്, കളക്ട്രേറ്റ്, പി ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കേണ്ടതാണ്. വിശദ വിവരത്തിന് ഫോൺ: 0477 2252496, 0477 2253836.

Share This Article
Leave a comment