എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്;കുറ്റപത്രം നൽകി എൻ ഐ എ

atmalayalam
0 Min Read
Elathur train

കോഴിക്കോടു ജില്ലയിലെ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കുറ്റപത്രം നൽകി എൻഐഎ.പിടിയിലായ ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയത്.നടന്നത് ജിഹാദി പ്രവർത്തനമാണെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കിയ ശേഷം തിരികെ മടങ്ങാനായിരുന്നു സെയ്‌ഫിയുടെ പദ്ധതിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

അന്വേഷണം നടക്കുമ്പോൾ പ്രതിയെ തിരിച്ചറിയാതിരിക്കാനാണ് ആക്രമണത്തിനായി കേരളത്തെ തെരഞ്ഞെടുത്തതെന്നും സോഷ്യൽ മീഡിയയിലൂടെയാണ്‌ സെയ്‌ഫി തീവ്രവാദ പ്രവർത്തനങ്ങളിൽ തത്പരനായതെന്നും കുറ്റപത്രത്തിൽ പറയുന്നു.പാക്കിസ്ഥാനിൽ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്നിരുന്നെന്നും റിപ്പോർട്ടിൽ ഉണ്ട്.

Share This Article
Leave a comment