അറബികടലിൽ ‘അസ്ന’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

At Malayalam
0 Min Read

വടക്കു കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു. പാകിസ്ഥാൻ നിർദ്ദേശിച്ച അസ്ന ( Asna) എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.
അറബികടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് അസ്ന. നേരത്തെ, മെയ്‌ മാസത്തിൽ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു.

കാലവർഷ സീസണിൽ വടക്കൻ അറബികടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാറുള്ളത് അപൂർവമാണ്. വരും ദിവസങ്ങളിൽ ഇത് ഇന്ത്യൻ തീരത്തു നിന്ന് അകന്നു ഒമാൻ ഭാഗത്തേക്ക്‌ സഞ്ചരിക്കാനാണ് സാധ്യത

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment