ഡോ: കെ ജയറാം നിര്യാതനായി

At Malayalam
1 Min Read

ഐ എം എ മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന പ്രമുഖ സർജൻ പേട്ട പള്ളിമുക്ക് കേരളകൗമുദി – റെയിൽവേ സ്റ്റേഷൻ റോഡ് ഗൗതമയിൽ ഡോ: കെ ജയറാം നിര്യാതനായി. 80 വയസായിരുന്നു അദ്ദേഹത്തിന്.

പരേതരായ ഡോ: കെ എം കേശവന്റെയും ഗോമതിയമ്മയുടെയും മകനാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ ആനയറ ഐ എം എ ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ച ശേഷം 2.30 ന് ശാന്തികവാടത്തിൽ. സംസ്കരിക്കും. ഡോ: ജയറാം 1991ൽ കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ്, 1996ൽ ഐ എം എ സംസ്ഥാനപ്രസിഡന്റ്, 2008ൽ ഐ എം എ ദേശീയ വൈസ് പ്രസിഡന്റ് എന്നീ പദവികളിലെത്തി.

കൽക്കട്ട മെഡിക്കൽ കോളജിൽ നിന്നും 1967ൽ പഠനം പൂർത്തിയാക്കിയ ഡോ ജയറാം തുടർന്ന് ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1999 ൽ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. ഭാര്യ : പ്രൊഫ ജയകുമാരി വി എസ് (റിട്ട പ്രൊഫ ഇക്കണോമിക്‌സ് വിഭാഗം ഗവ: വിമൻസ് കോളേജ് വഴുതയ്ക്കാട്) മക്കൾ: ഡോ സൂര്യ ജയറാം (ഗൈനക്കോളജിസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കൊച്ചി), ഡോ: ശബരി ജയറാം( ഇന്റൻസിവിസ്റ്റ് എസ് പി മെഡിഫോർട്ട് ). മരുമക്കൾ : ഡോ : ജസിൻ ജയശങ്കർ (കാർഡിയാക് അനസ്തറ്റിസ്റ്റ് അമൃത ഹോസ്പിറ്റൽ ), ഡോ: റെനി ഫിലിപ്പ്(ഗ്ലോക്കോമ സർജൻ, പ്രിസൈസ് ഹോസ്‌പിറ്റൽ).

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment