നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയൻപിള്ള രാജുവിനെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. ഫോർട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. ഐ പി സി 356,376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഇതേ നടിയുടെ പരാതിയില്‍ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
