ഭക്ഷ്യ വിഷബാധ, 20 കാരി മരിച്ചു

At Malayalam
1 Min Read

ഹോസ്റ്റലിൽ നിന്നു ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. ഹരിപ്പാട് മുട്ടം കുന്നേൽ വീട്ടിൽ പ്രവീണയാണ് മരിച്ചത്. ഡെൽഹിയിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു 20 കാരിയായ പ്രവീണ. ഡെൽഹിയിലെ വി എം സി സി നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു.

ഹോസ്റ്റലിലെ 40 ഓളം വിദ്യാർഥികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എല്ലാവരും ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചവരുമായിരുന്നു. ഹരിയാനയിലെ ജിന്ദർ ആശുപത്രിയിലായിരുന്ന കുട്ടിയെ അസുഖം വഷളായതിനെ തുടർന്ന് നാട്ടിൽ കൊണ്ടുവന്ന് ചികിത്സ നടത്തുകയായിരുന്നു. ഹരിപ്പാട്, പരുമല എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സ തുടരവേ അസുഖം വീണ്ടും മൂർച്ഛിച്ച് വിദ്യാർഥിനി മരണത്തിനു കീഴടങ്ങുകയായിരുന്നു. മുട്ടം കുന്നേൽ വീട്ടിൽ പ്രദീപ് – ഷൈലജ ദമ്പതികളുടെ മകളായ പ്രവീണയുടെ കുടുംബം വർഷങ്ങളായി ഹരിയാനയിലാണ് താമസം. ജൂൺ മാസം അവസാനമാണ് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്.

Share This Article
Leave a comment