പുതിയ തീവണ്ടി സമയം ഒക്ടോബർ ഒന്നു മുതല്‍;ഷൊര്‍ണൂര്‍–എറണാകുളം മെമു4.30ന്

atmalayalam
1 Min Read
New train timing from 1st October

റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഷൊര്‍ണൂര്‍–എറണാകുളം മെമു,കന്യാകുമാരി–ബംഗളൂരു എക്‌സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തില്‍ പ്രധാനമായും മാറ്റമുള്ളത്.                     

     പുതിയ സമയമനുസരിച്ച് 06017 ഷൊര്‍ണൂര്‍ –എറണാകുളം മെമു ഷൊര്‍ണൂരില്‍ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.5.20ന് തൃശ്ശൂര്‍ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൌണ്‍ സ്‌റ്റേഷനില്‍ എത്തും.ഈ വണ്ടിയുടെ സമയം മാറ്റണമെന്ന് യാത്രക്കാര്‍ ഏറെ നാളായി ആവശ്യപ്പെട്ടുവരികയാണ്.               

       വൈകീട്ട് മടക്കയാത്രയ്ക്കുള്ള ബംഗളുരു എക്‌സ്പ്രസ്സിന്റെ സമയത്തിലും മാറ്റമുണ്ട്.17.42ന് എറണാകുളം ടൗണ്‍ വിടുന്ന 16525 കന്യാകുമാരി –ബംഗളുരു എക്‌സ്പ്രസ്സ് 19.05ന് തൃശ്ശൂരിലെത്തും. നിലവില്‍ 19.37നാണ് ഈ വണ്ടി തൃശ്ശൂരിലെത്തുന്നത്

Share This Article
Leave a comment