കണ്ണൂരിലെ തലശേരിയിൽ ഇന്നലെ രാത്രി അഗ്നിരക്ഷാസേനയുടെ ഫയർ എഞ്ചിനും മൃതദേഹവുമായി വന്ന അംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ആംബുലൻസ് ഡ്രൈവറായ ഏഴാം കൊട്ടിൽ മിഥുൻ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹവുമായി വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
തലശേരി കുളം ബസാറിൽ തീപിടുത്തമുണ്ടായതറിഞ്ഞ് വേഗതയിൽ വന്ന ഫയർ എഞ്ചിനും ആംബുലൻസും നേർക്കുനേർ കൂട്ടി ഇടിയ്ക്കുകയായിരുന്നു. ഇരു വാഹനങ്ങളുടേയും ചില്ലുകൾ പൊട്ടിത്തെറിച്ചു. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം മറ്റൊരു ആംബുലൻസിൽ കയറ്റി വീട്ടിലെത്തിച്ചു. അപകടത്തിൽ ഗുരുതര പരിക്കുപറ്റിയ ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.
