കേന്ദ്ര സംഘം ഇന്നു വയനാട് സന്ദർശിക്കും. ഉരുൾപൊട്ടൽ ദുരന്തഭൂമിയായ വയനാടിനെപറ്റി പഠിക്കാനാണ് കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങൾ ഉൾപ്പെട്ട ടീം ഇന്നെത്തുന്നത്. നാശനഷ്ടത്തിൻ്റെ കണക്കു നോക്കുക, സാമ്പത്തിക ചെലവുകൾ കണക്കാക്കുക, പുനർ നിർമാണത്തിനുള്ള ഉപദേശങ്ങൾ നൽകുക തുടങ്ങിയവയാണ് സംഘത്തിൻ്റെ സന്ദർശന ലക്ഷ്യങ്ങൾ.
ഉരുൾപൊട്ടലിൽ പൂർണനാശം സംഭവിച്ച ചൂരൽ മല, മുണ്ടക്കൈ പ്രദേശങ്ങൾ സംഘം സന്ദർശിക്കും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം സന്ദർശനം നടത്തിയെങ്കിലും കാര്യമായ സഹായമൊന്നും കേന്ദ്രത്തിൽ നിന്നും ഇതുവരേയും ലഭിയ്ക്കാത്തതും വയനാടിനായി പ്രത്യേകിച്ച് ഒരു പാക്കേജോ മറ്റോ പ്രഖ്യാപിയ്ക്കാത്തതും ആശങ്കയുളവാക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കേന്ദ്ര സംഘം ഇവിടം സന്ദർശിക്കുന്നത്.