കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പനുസരിച്ച് കേരളത്തിൽ നിന്ന് തൽക്കാലം മഴ ഒഴിഞ്ഞു. ഇന്ന് ( ഓഗസ്റ്റ് – 22) ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദേശങ്ങളൊന്നും തന്നെ നൽകിയിട്ടില്ല.
ഈ മാസം 25 മുതൽ വീണ്ടും മഴ പെയ്യാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നിൽ കാണുന്നുണ്ട്. ബംഗാൾ ഉൾക്കടലിൻ്റെ വടക്കൻ ഭാഗത്തായി ഒരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതു കൊണ്ട് ഒരു മുൻ കരുതൽ ആവശ്യമാണെന്നാണ് വകുപ്പിൻ്റെ നിർദേശം.
ഓഗസ്റ്റ് 25 ഞായറാഴ്ച മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അന്നേ ദിവസം കാസർഗോഡ്, കണ്ണൂർ, കോഴിക്കോട ജില്ലകളിൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
