എം ഡി എം എ കടത്തി, സ്കൂൾ മാനേജരും കൂട്ടാളിയും പിടിയിൽ

At Malayalam
1 Min Read

മയക്കു മരുന്ന് കടത്തു കേസിൽ എൽ പി സ്കൂൾ മാനേജർ അടക്കം രണ്ടു പേർ പിടിയിൽ. കാറിൻ്റെ എഞ്ചിനു സമീപത്തുള്ള പ്രത്യേക രഹസ്യ അറയിൽ 104 ഗ്രാം എം ഡി എം എ കടത്തിയതിനാണ് മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ഷമീൽ, ഷാനിദ് എന്നിവർ പൊലിസിൻ്റെ പിടിയിലായത്. ഒരു എയ്ഡഡ് എൽ പി സ്കൂൾ മാനേജരാണ് ഷാനിദ്. താൻ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി നടത്തുകയാണന്നാണ് ഷമീൽ പൊലിസിനോട് പറഞ്ഞത്.

ബംഗളുരുവിൽ നിന്നാണ് ലഹരി മരുന്ന് കിട്ടുന്നതന്ന് ചോദ്യം ചെയ്യലിൽ ഇവർ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവിയ്ക്കു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് ശക്തമായ നിരീക്ഷണം നടത്തിയിരുന്നു. അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ ഇവരെ പൊലിസ് തടഞ്ഞെങ്കിലും കാറു നിർത്താതെ ഓടിച്ചു പോയി. പിന്നാലെ പൊലിസെത്തി തടഞ്ഞ് ഇരുവരേയും പിടി കൂടുകയായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment