ചർമത്തിന്റെ ആകർഷകത്വം വർധിപ്പിക്കാൻ വാൽനട്ട് കഴിഞ്ഞേ മറ്റെന്തുമുള്ളു.ശരീരത്തിലെ കോശങ്ങളുടെ തകരാർ പരിഹരിക്കാൻ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് കഴിവുണ്ട്.ദിവസേന വാൽ നട്ടു കഴിയ്ക്കുന്നവരുടെ ചർമത്തിലെ പാടുകൾ അപ്രത്യക്ഷമാകും.
ചർമത്തിലുണ്ടാകുന്ന അണുബാധ,അലർജി,ഫംഗസ് ബാധ എന്നിവ അകറ്റി രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനുള്ള ശേഷി വാൽനട്ടിനുണ്ട്. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിൻ ഇ പ്രായാധിക്യ ലക്ഷണങ്ങൾ തടഞ്ഞ് യൗവനം നിലനിർത്താൻ സഹായിക്കും.സൂര്യാഘാതത്തിൽ നിന്നു ചർമത്തെ രക്ഷിച്ച് ചർമത്തിലെ നനവും മൃദുത്വവും നിലനിർത്താനും വാൽനട്ട് ഉത്തമമാണ്.
വാൽനട്ട് കഴിച്ചാൽ ഗുണം ചർമത്തിന്


Leave a comment
Leave a comment