ദുരിത ഭൂവായ വയനാടിന് സാന്ത്വനമായി മലയാളിയുടെ സ്വന്തം ഗാനഗന്ധർവൻ പാടുന്നു. വയനാടിന് താങ്ങാകാൻ ‘കേരളമേ പോരൂ’ എന്ന പേരിൽ റഫീക് അഹമ്മദിൻ്റെ വരികൾക്ക് രമേശ് നാരായണൻ ഈണമിട്ട് ഗാന ഗന്ധർവ്വൻ യേശുദാസിൻ്റെ അഭൗമ നാദത്തിലാണ് ഗാനങ്ങൾ എത്തുക.
മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മന്ത്രി എം എ ബേബിയ്ക്ക് ഓഡിയോ സി ഡി കൈമാറി പ്രകാശനം ചെയ്യും. മീഡിയ അക്കാഡമിയും സ്വരലയയും സംയുക്തമായാണ് ഇത് നിർമിച്ചിരിയ്ക്കുന്നത്. വീഡിയോ സി ഡി യുമുണ്ടാകും. വിദ്യാസാഗറും ഇതിലെ ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. ആശയവും ആവിഷ്ക്കാരവും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ചലച്ചിത്രകാരൻ ടി കെ രാജിവ് കുമാറാണ്.
സംഗീത സംവിധായകൻ വിദ്യാസാഗറിൻ്റെ യു ട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കുന്നത്. ഇതിൽ നിന്നു ലഭിയ്ക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും.
