ഓഗസ്റ്റ് – 19
ഒ മാധവൻ
മലയാള നാടക വേദിയ്ക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത മലയാള നാടക ചരിത്രത്തിലെ, പ്രഗൽഭരായ വ്യക്തികളിൽ ഒരാളായിരുന്നു ഒ മാധവൻ.
എഴുത്തിലൂടെയും സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും കേരളത്തിന് പുതിയൊരു നാടക സംസ്കാരം സമ്മാനിച്ച മാധവന് ഇടതുപക്ഷ സഹയാത്രികനുമായിരുന്നു. കെ പി എ സി യുടെ ആദ്യകാല നാടകങ്ങളിലൂടെ രംഗത്തെത്തിയ മാധവന് എണ്ണായിരത്തിലധികം നാടകങ്ങളില്‍ അഭിനയിച്ചു. സ്വന്തം നാടക സംഘം തുടങ്ങി.
തന്റെ പ്രവര്‍ത്തന മണ്ഡലം രാഷ്ട്രീയമല്ല കലാപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ മാധവന് കെ പി എ സി യിലെത്തി. എട്ടു വര്‍ഷം നടനായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന് എന്നീ നാടകങ്ങളിലൂടെ മാധവന്റെ പ്രതിഭ ജനങ്ങളറിഞ്ഞു.
കലാം മരുന്ന് (1955), വിയർപ്പിന്റെ വില (1962), ഡോക്ടർ (1963), കാട്ടുപൂക്കൾ (1965), ഒരു സുന്ദരിയുടെ കഥ (1972) എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം നാടകട്രൂപ്പായ കാളിദാസ കലാകേന്ദ്രം സ്ഥാപിച്ചു. ഭാര്യയും സഹോദരിയും മക്കളും അതിന്റെ ഭാഗമായി. 1922 ജനുവരി 27ന് മാവേലിക്കര ചുനക്കരയിലാണ് ഒ മാധവന് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അണ്ണാമല സര്‍വ്വകലാശാല, കൊല്ലം എസ് എന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും ബിരുദം നേടി.
1946 ല്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തി. 1949 -ല്‍ കമ്യൂണിസ്റ്റ് അനുഭാവിയായി എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹിയായി. 18 വര്‍ഷം, കൊല്ലം വടക്കേവിള പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പ്രശസ്ത നാടക- ചലച്ചിത്ര നടിയായ വിജയകുമാരിയാണ് ഭാര്യ.

ചലച്ചിത്രനടനും എം എൽ എ യുമായ മുകേഷ് മാധവന്റെ മകനാണ്. മുകേഷിനെ കൂടാതെ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നിവരും മക്കളാണ്. 2000 – ൽ ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. തിക്കോടിയന് പുരസ്കാരം, ടി എന്‍ പുരസ്കാരം എന്നിവ മാധവനെത്തേടിയെത്തിയ ബഹുമതികളാണ്.
കൃതികൾ : ഓർമ്മഛായകൾ (ആത്മകഥ) 81 വർഷം നീണ്ട ജീവിതത്തിലെ 36 വർഷക്കാലം മാത്രമാണ് ഈ പുസ്തകത്തിൽ ആവിഷ്ക്കരിച്ചിട്ടുളളത്. 1994 ൽ സപ്തതി ആഘോഷ വേളയിലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ഓഗസ്റ്റ് 19 ന് അദ്ദേഹം അന്തരിച്ചു.
