തോട്ടക്കാരനായ ഹൃദ്‌രോഗ വിദഗ്ധൻ

atmalayalam
1 Min Read
Hamilton Naki (1926-2005).

ദഷിണാഫ്രിക്കയിലെ കെപ്ടൗണിൽ ഡോ:ക്രിസ്ത്യൻ ബെർണാഡ് ആദ്യമായി ഹൃദയം മാറ്റിവെച്ചപ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ആരുമറിയാത്ത ഒരു ഹീറോയുണ്ടായിരുന്നു.ഹാമിൽട്ടൻ നാകി (1926-2005).ഡോക്ടറോ സാങ്കേതിക വിദഗ്ധനോ ഒന്ന്മായിരുന്നില്ല അയാൾ,കെപ്ടൗൺ യൂണിവേസിറ്റിയുടെ ഒരു തോട്ടക്കാരൻ മാത്രമായിരുന്നു.ഇടക്ക് അവിടത്തെ മൃഗ ഡോക്ടർക്ക്, മൃഗങ്ങളെ ശാസ്ത്രക്രിയക്കായി പിടിച്ച് കൊടുക്കാൻ തുടങ്ങിയ നാകി തുടർന്ന് അവയുടെ ശസ്ത്രക്രിയയും പഠിച്ചു.പിന്നീട് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ശവശരീരങ്ങളിൽ അയാൾ ഹൃദയശാസ്ത്രക്രിയയും ചെയ്തു പഠിച്ചു.ആയിരക്കണക്കിനു യുവ ഡോക്ടർമാർക്ക് പരിശീലനവും നൽകി.ആദ്യമായി നടത്തുന്ന ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക്‌ നാകി വേണമെന്ന് ക്രിസ്ത്യൻ ബർനാഡ് നിർബന്ധം പിടിച്ചതും അതു കൊണ്ടാണ്.ബെർണാഡും സംഘവും രോഗിയെ ശാസ്ത്രക്രിയക്ക് തയ്യാറാക്കുന്ന സമയത്ത്,അടുത്ത ടേബിളിൽ തുന്നിചേർക്കാൻ വേണ്ട ഹൃദയം അപകടത്തിൽ മരിച്ച ഒരു സ്ത്രീയുടെ നെഞ്ചു കീറി സുരക്ഷിതമായി എടുക്കുന്ന തിരിക്കിലായിരുന്നു നാകി.

പ്രൈമറി വിദ്യാഭാസം മാത്രമേ നാകിക്ക് ഉള്ളൂ.ജീവിക്കാൻ നിവൃത്തിയില്ലാതെ ഒരു തൊഴിൽ തേടിയാണ് അയാൾ കേപ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിയത്.അങ്ങനെ അവിടത്തെ തോട്ടക്കാരെന്റെ പണി കിട്ടി.ഒഴിവു സമയങ്ങളിൽ അന്നത്തെ മൃഗ ഡോക്ടറെ സഹായിച്ചു തുടങ്ങിയതാണ് നാകിയെ ഒരു “കാർഡിയാക് സർജ”നാക്കിയത്. ക്രിസ്ത്യൻ ബെർണാഡ് ലോക പ്രശസ്തനായി.പക്ഷെ നാകിയെ കുറിച്ച് എവിടെയും പരാമർശം ഉണ്ടായില്ല. ശാസ്ത്രക്രിയ നടത്തി മിടുക്ക് തെളിയിച്ചിട്ടും തോട്ടകരന്റെ തുച്ഛമായ ശമ്പളത്തിൽ അദ്ദേഹത്തിന് ജീവിക്കേണ്ടി വന്നു.കുറ്റബോധം കൊണ്ടായിരിക്കാം വർഷങ്ങൾക്കു ശേഷം ഡോക്ടർ ബെർണാഡ് തന്നെയാണ് ഇത് ലോകത്തോട് വിളിച്ചു പറഞ്ഞത്.തന്നെക്കാൾ മിടുക്കാനാണ് ഈ കറുത്ത വർഗ്ഗക്കാരനായ ശാസ്ത്രക്രിയ വിദഗ്ധൻ എന്ന്.

Share This Article
Leave a comment