ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രിയാത്ര ഇല്ല

At Malayalam
0 Min Read

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതു കൊണ്ടും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പുകൾ ഉള്ളതിനാലും ഈരാറ്റുപേട്ട – വാഗമൺ റോഡിലെയും മലയോര മേഖലകളിലെയും രാത്രികാലയാത്ര നിരോധിച്ചു.

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

ഈ മാസം 21 വരെയാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഏർപ്പെടുത്തിയ നിരോധനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭാർത്ഥിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment