എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഡിപ്ലോമ ഇൻ പേഴ്സണൽ ട്രയിനിംഗ് (ഡി പി ടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം.