ശരീരത്തിന്റെ നിറവും വെളുപ്പും കൂട്ടാൻ പല പൊടിക്കൈകളും സമൂഹമാധ്യമങ്ങളിൽ കറങ്ങി നടപ്പുണ്ട്. നമ്മുടെ യഥാർത്ഥ നിറത്തെ അങ്ങനെ പൊടിക്കൈകൾ ഉപയോഗിച്ചൊന്നും മാറ്റാൻ കഴിയില്ല എന്നതാണ് സത്യാവസ്ഥ. എന്നാൽ സൂര്യതാപം ഏറ്റും മറ്റു കാരണങ്ങളാലും നിങ്ങളുടെ നിറത്തിന് ഉണ്ടാവുന്ന കരിവാളിപ്പ് മായ്ക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരുപാട് പ്രതിവിധികളുണ്ട്. അവയിൽ ഒന്നാണ് മഞ്ഞൾ കുഴമ്പ്.അതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. രണ്ട് ടീ സ്പൂൺ മഞ്ഞൾപ്പൊടി കറുത്ത നിറം ആകുന്നവരെ വറുത്തെടുക്കുക ശേഷം അതിലേക്ക് രണ്ട് ടീ സ്പൂൺ അരിമാവ്, രണ്ട് ടീ സ്പൂൺ തേൻ രണ്ട് ടീ സ്പൂൺ തൈര് എന്നിവ ചേർത്ത് കുഴക്കാം. കുഴമ്പ് പരുവത്തിൽ ആയ ഈ കൂട്ട് കൈയിലും കാലിലും വെയിലേറ്റ് കരിവാളിച്ച ശരീര ഭാഗങ്ങളിൽ എല്ലാം തേച്ച് മസാജ് ചെയ്യുക . 15 – 20 മിനിറ്റ് കാത്ത ശേഷം കഴുകി കളയാം. വെയിലേറ്റ് വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇത് ചെയ്യാൻ കഴിഞ്ഞാൽ നൂറു ശതമാനം കരിവാളിപ്പും ഇല്ലാതാക്കാം എന്നുറപ്പാണ്