17 ലെ പി എസ് സി പരീക്ഷ;ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി

At Malayalam
1 Min Read

കേരള പബ്ലിക് സർവീസ് കമ്മിഷൻ കൊല്ലം, കണ്ണൂർ ജില്ലകളിലെ വിവിധ വകുപ്പുകൾക്കായുള്ള എൽ ഡി ക്ലാർക്ക് പരീക്ഷ ഈ മാസം 17 ന് ഉച്ചയ്ക്ക് 01.30 മുതൽ 03.30 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്കായി കെ എസ് ആർ ടി സി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അറിയിച്ചു.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 14 ജില്ലകളിലായി 606 കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷക്ക് 1,48,386 ഉദ്യോഗാർത്ഥികൾ പങ്കെടുക്കും. 14 ജില്ലകളിലും സുഗമമായി പരീക്ഷ എഴുതുന്നതിന് ആവശ്യമായ യാത്രാ സൗകര്യം ഒരുക്കുന്നതിനാണ് കെ എസ് ആർ ടി സി നടപടി സ്വീകരിച്ചത്.

ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്കും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെയും ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

യാത്രക്കാരുടെ അമിതമായ തിരക്കുണ്ടായാൽ അതിനനുസരിച്ച് അഡിഷണൽ ഷെഡ്യൂളുകളും ട്രിപ്പുകളും നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തതായി അറിയിപ്പിൽ പറയുന്നു.

- Advertisement -
Share This Article
Leave a comment