അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

At Malayalam
1 Min Read

നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അക്രഡിറ്റഡ് എഞ്ചിനീയര്‍ /ഓവര്‍സിയറായി നിയമിക്കുന്നതിന് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സിവില്‍ എഞ്ചിനീയറിങില്‍ ബി ടെക്/ഡിപ്ലോമ/ഐ ടി ഐ, കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി യില്‍ ബി ടെക്/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി സി എ/ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയാണ് യോഗ്യത. നിയമന കാലാവധി ഒരു വര്‍ഷം. മലപ്പുറം ജില്ലക്കാരായ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

താത്പര്യമുള്ളവര്‍ നിലമ്പൂര്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസിലോ നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലോ ആഗസ്റ്റ് 19 വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യണം. അപേക്ഷാ ഫോം നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസില്‍ നിന്നും നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 04931 220315.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment