കൊല്ലം ജില്ലയിലെ ചടയമംഗലത്ത് റോഡ് വക്കിലൂടെ നടന്നു പോയ സ്കൂൾ ജീവനക്കാരിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചടയമംഗലം യു പി സ്കൂൾ ജീവനക്കാരി സുജിത തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നിയന്ത്രണം വിട്ട കാർ അതിവേഗത്തിൽ തൻ്റെ നേരേ പാഞ്ഞു വരുന്നത് കണ്ട സുജിത ഓടി മാറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനു മുമ്പ് കാർ സുജിതയെ ഇടിച്ചു തെറിപ്പിച്ചിരുന്നു. എതിരേ വന്ന മറ്റൊരു കാറിൻ്റെ ഡ്രൈവർ അതിവേഗം വണ്ടി മാറ്റിയതു കൊണ്ട് ഇടിയ്ക്കാതെ രക്ഷപ്പെട്ടു. അല്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമായേനെ. നിമിഷങ്ങൾക്കുള്ളിൽ നൂറുകണക്കിന് വണ്ടികൾ ഓടുന്ന എം സി റോഡിൽ വലിയ അപകടമാണ് ഭാഗ്യം കൊണ്ട് ഒഴിവായത്. ചടയമംഗലം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്